മൂന്നാര്‍: വിനോദസഞ്ചാരികളടക്കം നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന മാട്ടുപ്പെട്ടിക്കു സമീപം അപ്രതീക്ഷിതമായി റോഡിലിറങ്ങിയ കാട്ടുകൊമ്പന് അലറിക്കൊണ്ട് ബസിനുനേരെ പാഞ്ഞടുത്തത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ബസിനു നേരെയാണ് കൊമ്പന് ഓടിയത്തെിയത്.
അല്പനേരം ബസിന് സമീപത്തു നിലയുറപ്പിച്ച കൊമ്പന് നാട്ടുകാര്‍ ഒച്ചയിട്ടതോടെ കാട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി സൈലന്റ്വാലിയില്‍നിന്ന് ഗൂഡാര്വിളക്ക് യാത്രക്കാരുമായി വരുകയായിരുന്ന ഓട്ടോയും കാട്ടാന ആക്രമിച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ ഗ്ളാസില്‍ തുമ്പികൈകൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ സുരേഷിന് (28) പരിക്കേറ്റു. വാഹനത്തില്‍ വിഘ്നേഷ്, അഴുപാണ്ടി എന്നിവരും ഉണ്ടായിരുന്നു. കാട്ടുകൊമ്പന്െറ ആക്രമണത്തില്‍ ഓട്ടോ തകര്‍ന്നു. ഓട്ടോയില്‍നിന്ന് മൂവരും ഇറങ്ങിയോടിയതിനാല്‍ രക്ഷപ്പെട്ടു. സുരേഷിന് തോളിനും കൈക്കുമാണ് പരിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.