തിരുവനന്തപുരം: പയ്യന്നൂരിലെ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ളെന്ന് നിയമോപദേശം.
അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ സംഘര്‍ഷസാധ്യത ഉടലെടുക്കുന്ന തരത്തിലോ കോടിയേരിയുടെ പ്രസംഗത്തില്‍ ഒന്നുമില്ളെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ കോടിയേരിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ളെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.
കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗത്തിന്‍െറ ശബ്ദരേഖയുള്‍പ്പെടെ പരിശോധിച്ചശേഷമാണ് നിയമോപദേശം.
ഇതിന്‍െറ അടിസ്ഥാനത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതി നിലനില്‍ക്കില്ളെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.