വീട്ടു വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിലെ പ്രതികളായ  ഷോൺ ബാബുവും ത്രേസ്യാമ്മയും

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയ പ്രതികൾക്ക് മൂന്നുവർഷം തടവും പിഴയും

കൽപറ്റ: വീട്ടു വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതികൾക്ക്‌ മൂന്നു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. ഷോൺ ബാബു (27), ത്രേസ്യാമ്മ ടി.പി. (76) എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നാം പ്രതിയായ ഷോൺ ബാബുവിനെ മൂന്നു വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു മാസം കൂടി തടവ് അനുഭവിക്കണം.

രണ്ടാം പ്രതിയായ ത്രേസ്യാമ്മയെ ഒരു വർഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു മാസം  അധികതടവ് ശിക്ഷ അനുഭവിക്കണം. കൽപ്പറ്റ അഡ്ഹോക്ക് -11 കോടതി ജഡ്ജി അനസ്.വി. ആണ് ശിക്ഷ വിധിച്ചത്. 2017 ആഗസ്റ്റ് ഏഴിനാണ് കേസിനാസ്പദ സംഭവം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ലിജിഷ് ഇ.വി. ഹാജരായി.

Tags:    
News Summary - Three years imprisonment and fine for the accused who grew cannabis plants in the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.