ഉദ്യോഗാർഥികൾ ആത്മഹത്യഭീഷണി സമരം പിൻവലിച്ചു

തിരുവനന്തപുരം: നിയമനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ (ഐ.ആര്‍.ബി) റാങ്ക്പട്ടികയിലുള്ളവർ നടത്തിയ ആത്മഹത്യഭീഷണി സമരം അവസാനിപ്പിച്ചു. ഉചിതമായ തീരുമാനം എടുക്കാമെന്ന ഉറപ്പിന്മേലാണ് തീരുമാനം. ഡി.ജി.പിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ നീക്കങ്ങളെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇവരുടെ ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പു നൽകി.

തിങ്കളാഴ്ച രാവിലെ 10.30ന് സെക്രട്ടേറിയറ്റിന് എതിര്‍വശത്തെ കാര്‍ഷിക ബാങ്ക് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ സംഘം രാത്രി വൈകിയും അവിട നില്‍ക്കുകയായിരുന്നു. ഇവരുടെ റാങ്ക്പട്ടിക കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ഒരുമാസമേയുള്ളൂ. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഉള്‍പ്പെടെയുള്ളവര്‍ റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളുമായി ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല.

ഐ.ആര്‍.ബി റാങ്ക് പട്ടികയിലുള്ളവര്‍ ഒരാഴ്ചയായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുകയായിരുന്നു. അനുകൂല തീരുമാനം ലഭ്യമാകാതെ വന്നപ്പോഴാണ് ചെറുസംഘം ആത്മഹത്യഭീഷണി മുഴക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.