കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കായികാധ്യാപക തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാകുന്നു. കായികപഠനം നിര്‍ബന്ധിതമാക്കിയതോടെ അധ്യാപകരില്ലാത്ത അവസ്ഥ തുടരാനാകില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമനത്തിന് യോഗ്യരായ അധ്യാപകര്‍ യു.പി സ്കൂളുകളിലും ഹൈസ്കൂളുകളിലുമുണ്ട്. സമ്മര്‍ദത്തത്തെുടര്‍ന്ന് ബന്ധപ്പെട്ട തസ്തികകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുതുടങ്ങി. തസ്തികയില്ളെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന് പിരീയഡുണ്ട്. അതേസമയം, കായികാധ്യാപകരെ ആവശ്യമില്ളെന്ന നിലപാട് സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു. എന്നാല്‍, കായികാധ്യാപക തസ്തികയുണ്ടായാല്‍ ആരോഗ്യ വിദ്യാഭ്യാസമെന്ന നയം ഫലപ്രദമായി നടപ്പാക്കാനാവുമെന്ന വിലയിരുത്തല്‍ അനുകൂല നിലപാടെടുക്കാന്‍ പ്രേരണയാകുന്നുണ്ട്.
ഡിവിഷന്‍ ഫാള്‍ മൂലം ഹൈസ്കൂള്‍ തലത്തില്‍ തസ്തിക നഷ്ടപ്പെടുന്ന കായികാധ്യാപകരെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിയോഗിക്കുന്ന രീതി സര്‍ക്കാര്‍ സ്കൂളുകളില്‍ നിലനിന്നിരുന്നു. ഈ രീതി തങ്ങള്‍ക്കുകൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍ ഹരജി നല്‍കി.
ഈ ഹരജിയില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പ്രത്യേക കായികാധ്യാപകര്‍ വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ വിശദീകരണത്തിന്‍െറ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പ്രതികൂല വിധിയാണ് ട്രൈബ്യൂണലില്‍നിന്നുണ്ടായത്. ഇതോടെ ഹയര്‍ സെക്കന്‍ഡറി സകൂളുകളില്‍ കായികാധ്യാപകരുടെ തസ്തികയുണ്ടാക്കാനുള്ള നീക്കവും അവസാനിച്ചു. ഫലപ്രദമായ കായിക വിദ്യാഭ്യാസത്തിന്‍െറ അഭാവമാണ് പത്താം ക്ളാസ് കഴിയുന്നതോടെ പല ദുസ്വഭാവങ്ങളിലേക്കും വിദ്യാര്‍ഥികള്‍ തിരിയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മദ്യത്തിനും മയക്കുമരുന്നിനും കുട്ടികള്‍ അടിമകളാകുന്നത് തടയാന്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലെ കായിക വിദ്യാഭ്യാസത്തിന് കഴിയുമെന്ന നിര്‍ദേശമാണ് സര്‍ക്കാറിനുമുന്നിലുള്ളത്.
തളരുന്ന കേരളത്തിന്‍െറ കായികമേഖലയെ ഇതിലൂടെ പുഷ്ടിപ്പെടുത്താനും കഴിയും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നിര്‍ദേശം കായികാധ്യാപകര്‍ സര്‍ക്കാറിനുമുന്നില്‍ വെച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടപടിക്ക് വേഗം കൂട്ടാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.