ബാര്‍ കേസിൽ മാണിയെ കുറ്റവിമുക്തനാക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ ശാസ്ത്രീയമായി അന്വേഷണം നടത്തി മാണിയെ കുറ്റവിമുക്തനാക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് അന്വേഷണം നടന്നതെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

മാണിയുമായി തുറന്ന ചർച്ചക്ക് കോൺഗ്രസ് തയാറാവണമെന്ന് കോൺഗ്രസ് നേതാവ്  തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞിരുന്നു. ബാർ കേസ് മാണിക്ക് വലിയ ഹൃദയവേദനക്ക് ഇടയാക്കിയിട്ടുണ്ടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

അതേസമയം, യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.എം. മാണിയെ അനുനയിപ്പിക്കാനും പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്തദിവസം കോട്ടയത്തത്തെിയേക്കും. ഇതിന് പുറമെ യു.ഡി.എഫ് നേതാക്കളും മാണിയെ കാണുന്നുണ്ട്.  ശനിയാഴ്ച ഉമ്മന്‍ ചാണ്ടിക്കൊപ്പം പാലായിലെ വസതിയിലത്തെി മാണിയെ കാണാന്‍ രമേശ് തീരുമാനിച്ചിരുന്നെങ്കിലും പനി ബാധിച്ചതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. മാണിയുമായി കൂടിക്കാഴ്ച നടത്താന്‍ രമേശിനുമേല്‍ ഘടകകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുടെയും സമ്മര്‍ദം ശക്തമായിട്ടുണ്ട്.

കൂടാതെ ശനിയാഴ്ച പാലായിലത്തെിയ ഉമ്മന്‍ ചാണ്ടി അനുനയചര്‍ച്ച നടത്തിയെങ്കിലും നിലപാടില്‍ ഉറച്ചുനിന്ന മാണി ബാര്‍കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയ രമേശ് ചെന്നിത്തലക്കെതിരെയാണ് ല്ലെന്നും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയെടുത്ത തീരുമാനങ്ങള്‍ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.