പൊള്ളാച്ചി: തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിയും ഡ്രൈവറുമായ സുജീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേറ്റുപുഴ സ്വദേശിനി ലോലിത എന്ന വീട്ടമ്മയെ ബുധനാഴ്ചയാണ് തൃശൂരില്‍ നിന്ന് കാണാതായത്. വ്യാഴാഴ്ച രാവിലെ പൊള്ളാച്ചി -ധരാപുരം റോഡിലെ പി.എ.പി കനാല്‍ റോഡില്‍ ഇവരെ അവശനിലയില്‍ കണ്ടത്തെുകയായിരുന്നു. നാട്ടുകാര്‍ ലോലിതയെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോലിതക്കു വിഷം നല്‍കിയ ശേഷം പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഇവരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. വീട്ടില്‍നിന്നു പോകുമ്പോള്‍ ലോലിത എടുത്തിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ലോലിതയെ കാണാനില്ളെന്ന് പറഞ്ഞ് കുടുംബാംഗങ്ങള്‍ തൃശൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കയാണ് മരണവിവരം സ്ഥിരീകരിച്ചത്. തൃശൂരില്‍ ടെക്സ്റ്റെല്‍സ് ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്. ഭര്‍ത്താവുമായി വേര്‍പെട്ട് കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.