മാണിയെ പരിഹസിച്ച് ബൽറാമിന്‍റെ പോസ്റ്റ്

കോഴിക്കോട്: യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കുമെന്ന് പരോക്ഷമായി പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം എം.എൽ.എയുടെ ഫേസ്ബുക് പോസ്റ്റ്.

"ഏതായാലും തൊണ്ടയിൽ ഒരു ലഡുവിന്‍റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട്‌ സാറേ" എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.

മാണിയെ അനുനയിപ്പിക്കാൻ ഇനി ചർച്ചയില്ലെന്ന കോൺഗ്രസ് നിലപാട് പുറത്തുവന്നതിന് പിന്നാലെയാണ് ബൽറാം ഫേസ്ബുക് പോസ്റ്റിട്ടത്. മാണിയിൽ നിന്ന് പ്രതീക്ഷിച്ചതിലും കടുത്ത പരസ്യ പ്രതികരണമുണ്ടായ സാഹചര്യത്തിലാണ് ചര്‍ച്ച നടത്തേണ്ടതില്ലെന്ന പൊതുവികാരം കോണ്‍ഗ്രസിനുള്ളിൽ ഉയർന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.