തിരുവനന്തപുരം: യു.ഡി.എഫ് തകർന്നുവെന്നും പിരിച്ചുവിടണമെന്നും എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. നിയമസഭയിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന മാണിയുടെ പ്രസ്താവനയിൽ പ്രത്യേകതയുണ്ട്. 30 വർഷ കാലമായി യു.ഡി.എഫ് കെട്ടിപ്പടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നും വൈക്കം വിശ്വൻ പറഞ്ഞു.
മാണി മുന്നണി വിട്ടതോടെ യു.ഡി.എഫ് സംവിധാനം ഇല്ലാതായി. മാണി വിഭാഗത്തെ എൽ.ഡി.എഫിൽ പ്രവേശിപ്പിക്കാനായി ചർച്ചകളോ ധാരണകളോ ഉണ്ടായിട്ടില്ല. ഇക്കാര്യം എൽ.ഡി.എഫ് ആലോചിച്ചിട്ടില്ലെന്നും വിശ്വൻ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.