യു.ഡി.എഫിൽ ഉരുൾപൊട്ടൽ തുടങ്ങിയെന്ന് കോടിയേരി

തൃശൂർ: കേരള കോൺഗ്രസ് എം യു.ഡി.എഫ് വിട്ടത് ആ മുന്നണിയിലെ ഉരുൾപൊട്ടലിന്‍റെ തുടക്കമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് മാണി അവസാനിപ്പിച്ചത്. കേരള കോൺഗ്രസ് എമ്മിനെ കേരള കോൺഗ്രസ് മാർക്സിസ്റ്റാക്കാൻ ഉദ്ദേശമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.  

യു.ഡി.എഫിലെ മറ്റ് ചില കക്ഷികളിലും മുന്നണിവിടണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ജെ.ഡി.യുവിലും ആർ.എസ്‌.പിയിലും ഈ അഭിപ്രായം ശക്തിപ്പെടുകയാണ്. അതിനാൽ യു.ഡി.എഫ് പിരിച്ചുവിടുകയാണ് നല്ലത്. ഇല്ലെങ്കിൽ ഇതിലും വലിയ നാണക്കേട് ഇനി സഹിക്കേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.

മാണിക്കെതിരെ ബാർ കോഴ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.