തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ് നീളുന്നതുമായി ബന്ധപ്പെട്ട പ്രശ്നം മൂര്‍ച്ഛിക്കുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ വി.സി ഡോ. കെ. മുഹമ്മദ് ബഷീറിനെയും ഇ.കെ. വിജയന്‍ എം.എല്‍.എ ഉള്‍പ്പടെ സെനറ്റംഗങ്ങളെയും മണിക്കൂറോളം പൂട്ടിയിട്ടു. തിങ്കളാഴ്ച സെനറ്റ് യോഗം കഴിഞ്ഞയുടനെയാണ് 20ഓളം പ്രതിഷേധക്കാര്‍ സെനറ്റ് ഹൗസിനു മുന്നിലത്തെിയത്.
യൂനിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നീട്ടിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിലെ കണ്ണിയന്‍ മുഹമ്മദലിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും ചര്‍ച്ച ചെയ്യരുതെന്നും ചൂണ്ടിക്കാട്ടി ഇടതംഗങ്ങള്‍ രംഗത്തത്തെി. ഇരു വിഭാഗത്തെയും അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും നടന്നു. ഇതോടെ, യോഗാധ്യക്ഷനായ വി.സി അവതരണാനുമതി നിഷേധിച്ചു. യോഗം കഴിഞ്ഞ് പുറത്തിറങ്ങാനിരുന്നവരെയാണ് പ്രതിഷേധക്കാര്‍ പൂട്ടിയിട്ടത്. അരമണിക്കൂറിനുശേഷം സെനറ്റംഗങ്ങളെ മാത്രം കടത്തിവിട്ടു. പ്രതിഷേധം നീണ്ടതോടെ സമരക്കാരുമായി വി.സി ചര്‍ച്ച നടത്തി.
യൂനിയന്‍ തെരഞ്ഞെടുപ്പ് നീളാനിടയാക്കിയ മുഴുവന്‍ കാര്യങ്ങളും കോടതിയെ അറിയിക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.
യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്‍മാന്‍ വി.എ. ആഷിഫ്, ജനറല്‍ സെക്രട്ടറി കെ.എം. ഫവാസ്, എം.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി വി.പി. അഹമ്മദ് സഹീര്‍, സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലിം എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
ആഗസ്റ്റ് 20ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് അനിശ്ചിതമായി നീട്ടിയത്. വോട്ടര്‍മാരെച്ചൊല്ലി കെ.എസ്.യു-എം.എസ്.എഫ് സഖ്യവും എസ്.എഫ്.ഐയും തമ്മിലുള്ള തര്‍ക്കമാണ് തെരഞ്ഞെടുപ്പ് നീട്ടുന്നതിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.