ചെന്നൈയില്‍ അറസ്റ്റിലായ മാവോവാദികളെ കസ്റ്റഡിയില്‍ വാങ്ങും

മണ്ണാര്‍ക്കാട്: കഴിഞ്ഞ വര്‍ഷം മണ്ണാര്‍ക്കാട്ടെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ നടത്തിയ മാവോവാദികള്‍ ചെന്നൈയില്‍ അറസ്റ്റിലായതിനത്തെുടര്‍ന്ന് ഇവരെ വിട്ടുകിട്ടാന്‍ പൊലീസ് നടപടികളാരംഭിച്ചു. കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. 2015 നവമ്പര്‍ 29നാണ് മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറ പള്ളിശ്ശേരി വനമേഖലയില്‍ പൊലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്.  ഈ സംഘത്തിലുള്‍പ്പെട്ട റീന ജോയ്സിനെയാണ് തമിഴ്നാട്ടിലെ കരൂര്‍ വെങ്കമേട് കണക്കപ്പള്ള തെരുവില്‍ നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ തടവില്‍ കഴിയുന്ന റീനയെ അന്വേഷണഭാഗമായി കസ്റ്റഡിയില്‍ ലഭിക്കാനാണ് നടപടികളാരംഭിച്ചത്. അടുത്ത ദിവസം തന്നെ പാലക്കാട് കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.