വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കലക്ടർ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കലക്ടർ. പിണറായിയിലെ വീട്ടിലെത്തിയാണ് കലക്ടർ അരുൺ​ കെ. വിജയൻ മുഖ്യമന്ത്രിയെ കണ്ടത്. 20മിനി​റ്റിലേറെ സമയം മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണ് വിവരം.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കലക്ടർ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എന്നാണ് സൂചന.

കലക്ടർ ക്ഷണിച്ചിട്ടാണ് താൻ എ.ഡി.എമ്മിന്റെ യാത്രയയപ്പിന് പോയത് എന്നായിരുന്നു പി.പി. ദിവ്യയുടെ വാദം. എന്നാൽ ഇത് കലക്ടർ തള്ളി. നവീൻ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടർക്കെതിരെ രംഗത്ത്‍വരികയും ചെയ്തിരുന്നു.

നവീന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി. എ.ഡി.എമ്മിനെതിരെ ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നാണ് ജീവനക്കാർ മൊഴി നൽകിയത്.

Tags:    
News Summary - Kannur Collector met the Chief Minister at his home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.