ഉല്‍ക്കമഴയത്തെി; മേഘങ്ങളും നിലാവും കാഴ്ച മുടക്കി

തിരുവനന്തപുരം: ആകാശത്ത് ശബ്ദരഹിത വെടിക്കെട്ടും വിസ്മയവും തീര്‍ത്ത് ഉല്‍ക്കമഴ ഭൂമിയിലേക്ക് എത്തിത്തുടങ്ങി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന, മണിക്കൂറില്‍ 150 മുതല്‍ 200ഓളം ഉല്‍ക്കകള്‍ ആകാശത്ത് പായുന്ന ആപൂര്‍വ കാഴ്ച വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ നാലുവരെയാണ് ആകാശത്ത് പൂരം തീര്‍ത്തത്. ഇത്തവണ പഴ്സിയഡ് ഉല്‍ക്കമഴ ഇന്ത്യയില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാമെന്ന് നാസ അറിയിച്ചിരുന്നെങ്കിലും മേഘ സാന്നിധ്യവും ചന്ദ്രപ്രകാശവും ഉല്‍ക്കകളുടെ പൂരത്തെ കണ്ണില്‍നിന്ന് മറച്ചതായാണ് വാനനിരീക്ഷകരുടെ അഭിപ്രായം.
ഓരോ 133 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ്-ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നുപോകാറുണ്ട്. ആ സമയം അതില്‍നിന്ന് തെറിച്ചുപോകുന്ന മഞ്ഞും പൊടിപടലങ്ങളും സൗരയൂഥത്തില്‍ തങ്ങിനില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമി ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴാണ് പഴ്സിയഡ് എന്ന ഉല്‍ക്കമഴ കാണുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ ഇവയുടെ ചുറ്റുമുള്ള വായു ചൂടുപിടിക്കുകയും ഇവ ഭൂമിയിലേക്ക് തിളങ്ങുന്ന നീളന്‍ വരയായി സെക്കന്‍ഡില്‍ 60 കി.മീ. വേഗത്തില്‍ പാഞ്ഞടുക്കുകയുമാണ് ചെയ്യാറ്. പക്ഷേ അന്തരീക്ഷത്തില്‍വെച്ച് തന്നെ ഇവ കത്തിത്തീരുന്നതിനാല്‍ ഭൂമിയില്‍ പതിക്കുമെന്ന പേടിവേണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ഓഗസ്റ്റ് 12 മുതല്‍ 14വരെയാണ് ഉല്‍ക്കമഴ ആകാശത്ത് എത്തുന്നതെങ്കിലും 13ന് പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലാകും അതിന്‍െറ പാരമ്യത്തിലത്തെുകയെന്നാണ് ശാസ്ത്രലോകത്തിന്‍െറ വിലയിരുത്തല്‍. പക്ഷേ മേഘപടലവും ചന്ദ്രന്‍െറ സാന്നിധ്യവും നഗ്നനേത്രങ്ങളില്‍നിന്ന് ഇവയെ മറയ്ക്കാനുള്ള സാധ്യത ഏറെയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.