ചെറുവത്തൂര്‍ (കാസര്‍കോട്): ഓടിക്കൊണ്ടിരിക്കെ മാവേലി എക്സ്പ്രസിന്‍െറ എന്‍ജിന് തീ പിടിച്ചു. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ചെറുവത്തൂരിനടുത്ത് കാര്യങ്കോട് പാലത്തിനു മുകളിലത്തെിയപ്പോഴാണ് എന്‍ജിനില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമഫലമായി തീയണച്ചു.
ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തേജസ്വിനി പുഴക്ക് കുറുകെയുള്ള പാലത്തിന്‍െറ മുകളിലായിരുന്നു ട്രെയിനിന്‍െറ എന്‍ജിനൊഴിച്ചുള്ള മറ്റു ഭാഗങ്ങള്‍.പരിഭ്രാന്തരായ യാത്രക്കാര്‍ ഇറങ്ങി ഓടാതിരിക്കാന്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്‍ജിന് തീ പിടിക്കാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി.
ട്രെയിനിന്‍െറ എന്‍ജിനില്‍നിന്ന് പുക ഉയരുന്നതുകണ്ട് പാലത്തിന് സമീപമുണ്ടായിരുന്ന നാട്ടുകാര്‍ ശബ്ദമുണ്ടാക്കി ലോക്കോ പൈലറ്റിന്‍െറ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തുമ്പോഴേക്കും എന്‍ജിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് തീയും പുകയും ഉയര്‍ന്നു. ട്രെയിനിലുണ്ടായുരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്തട്രാക്കിലൂടെ വരുകയായിരുന്ന പരശുറാം എക്സ്പ്രസ് അപകടമുന്നറിയിപ്പിനെ തുടര്‍ന്ന് നിര്‍ത്തി അതിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ചെങ്കിലും തീയണക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ തൊട്ടടുത്ത വീടുകളില്‍നിന്നും പുഴയില്‍നിന്നും ബക്കറ്റിലും മറ്റുമായി വെള്ളം കൊണ്ടുവന്ന് തീയണക്കുകയായിരുന്നു.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍നിന്ന് അഞ്ചു യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും റോഡ് മാര്‍ഗമില്ലാത്തതിനാല്‍ സംഭവസ്ഥലത്തേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ സാധിച്ചില്ല. പുതിയ എന്‍ജിന്‍ കൊണ്ടുവന്ന് വണ്ടി നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റി. എന്‍ജിന് പെട്ടെന്ന് തീ പിടിക്കാനുള്ള കാരണം എന്തെന്ന് കണ്ടത്തൊന്‍ സാധിച്ചില്ളെന്ന് ലോക്കോ പൈലറ്റ് മോഹനന്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വനംമന്ത്രി കെ. രാജു എന്‍ജിനോട് ചേര്‍ന്നുള്ള കമ്പാര്‍ട്മെന്‍റില്‍ ഉണ്ടായിരുന്നു. അദ്ദേഹവും സ്ഥലത്തത്തെിയ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലനും യാത്രക്കാര്‍ പരിഭ്രാന്തരാകാതിരിക്കാന്‍ ഇടപെടലുകള്‍ നടത്തി.
video credit: facebbok/Venkitesh Narayan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.