ന്യൂഡല്‍ഹി: രാജ്യത്തിെൻറ 70–ാംസ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ധീരതക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ലഫ്റ്റനൻറ് കേണല്‍ ഇ.കെ. നിരഞ്ജന് ശൗര്യചക്ര പുരസ്‌കാരം ലഭിച്ചു. ദേശീയ സുരക്ഷാ സേന(എൻ.എസ്.ജി)യാണ് ധീരതക്കുള്ള പുരസ്‌കാരത്തിന് നിരഞ്ജനെ ശിപാര്‍ശ ചെയ്തത്.
പത്താൻകോട്ട് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരെൻറ ശരീരത്തില്‍ കെട്ടിവെച്ച സ്ഫോടക വസ്തുക്കള്‍ നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ വീരമൃത്യു വരിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളുമ്പിലാശ്ശേരി സ്വദേശിയാണ് നിരഞ്ജന്‍.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ ലഭിച്ചു. പതിനൊന്ന് മലയാളി ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. പി.എ. വര്‍ഗീസ്, ഇ. മോഹനന്‍ നായര്‍, കുരികേശ് മാത്യു, ബി. അജിത്, വി.വി. ത്രിവിക്രമന്‍ നമ്പൂതുരി, കെ.എല്‍. അനില്‍, എന്‍. ജയചന്ദ്രന്‍, ആര്‍. മഹേഷ്, എം.ടി. ആന്റണി തുടങ്ങിയവര്‍ മെഡല്‍ ലഭിച്ച മലയാളി ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.