പരപ്പനങ്ങാടി: ഉമ്മ ബിയ്യുമ്മയുടെ പ്രാര്‍ഥനകള്‍ക്കും കണ്ണീരിനുമൊടുവില്‍ സക്കരിയ വീട്ടിലത്തെി. ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ സഹോദരന്‍െറ വിവാഹത്തില്‍ പങ്കെടുക്കാനായി വീട്ടിലത്തെിയ നിമിഷമാണ് വികാര നിര്‍ഭരമായത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെ കര്‍ണാടക പൊലീസിലെ പത്തംഗ സുരക്ഷാ സംഘത്തോടൊപ്പം വീട്ടിലത്തെിയ സക്കരിയയെ ഉമ്മ വാരിപ്പുണര്‍ന്നു. ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കുടുംബത്തോടൊപ്പം കല്യാണ ഹാളിലേക്ക് നീങ്ങിയ സക്കരിയയെ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും സ്നേഹവായ്പുകളില്‍ വീര്‍പ്പ് മുട്ടിച്ചു. കോടതി നിര്‍ദേശിച്ചതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ സാധിച്ചില്ല.
‘ഫ്രീ സക്കരിയ’ ആക്ഷന്‍ ഫോറം സ്ഥാപക ചെയര്‍മാന്‍ മുഹമ്മദ് ടി. വേളം, സാദിഖ് ഉളിയില്‍, ജമാഅത്തെ ഇസ്ലാമി തിരൂരങ്ങാടി ഏരിയ മുന്‍ അധ്യക്ഷന്‍ കെ.പി. അബ്ദുറഹീം, ഫ്രീ സക്കരിയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലറുമായ അശറഫ് ശിഫ, സമീര്‍ കോണിയത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, അബ്ദുന്നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി സംസ്ഥാന നേതാക്കളായ മുഹമ്മദ് റജീബ്, സക്കീര്‍, റസാഖ് ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേരാനത്തെി. മകനെ കാണാനായതില്‍ സര്‍വശക്തന് നന്ദി പറയുന്നതായി ബിയ്യുമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.