ഡോ. ബാബു ഇ.സി, ഡോ. അരവിന്ദ് ആർ, ഡോ. ബിന്ദു മേരി ഫ്രാൻസിസ്, ഡോ. ദാഹർ മുഹമ്മദ് വി.പി, ഡോ. വി.പി. പൈലി
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്ടർമാർക്കുള്ള പുരസ്കാരം അഞ്ചുപേർക്ക്. വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ. ദാഹർ മുഹമ്മദ് വി.പി, തിരുവനന്തപുരം മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അരവിന്ദ് ആർ, കൊല്ലം പട്ടത്താനം ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു മേരി ഫ്രാൻസിസ്, തിരുവനന്തപുരം ഗവ.ഫോർട്ട് താലൂക്ക് ആശുപത്രിയിലെ അസി. ഡെന്റൽ സർജൻ ഡോ. ബാബു ഇ.സി, ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വി.പി. പൈലി എന്നിവർക്കാണ് പുരസ്കാരം. ലോകാരോഗ്യദിനമായ ഏപ്രിൽ ഏഴിന് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.