കൊച്ചി: തമ്മനം സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ഐ.എസ് റിക്രൂട്ടിങ് ഏജന്‍സിയിലെ കണ്ണികളാണെന്ന് സംശയമുണ്ടെന്ന് പൊലീസ്. അറസ്റ്റിലായ മുംബൈ സ്വദേശികളായ അര്‍ഷി ഖുറൈശി (45), രിസ്വാന്‍ ഖാന്‍ (53) എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പൊലീസിന്‍െറ ഈ ആരോപണം. പ്രതികള്‍ ഐ.എസ് കണ്ണികളാണെന്ന് വ്യക്തമാകാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.
10 ദിവസത്തെ കസ്റ്റഡിയിലെ ചോദ്യംചെയ്യലിനുശേഷം വ്യാഴാഴ്ച ഹാജരാക്കിയ ഇരുവരെയും ജഡ്ജി എന്‍. അനില്‍കുമാര്‍ നാലു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു. ഇതോടെ, പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി 28 ദിവസമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കേസില്‍ പ്രതികളെ 20 ദിവസത്തിലേറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കുന്നത്. തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയവും പാലക്കാട്, കാസര്‍കോട് ജില്ലകളില്‍നിന്ന് മേയ്, ജൂണ്‍ മാസങ്ങളിലായി കാണാതായവരും അര്‍ഷി ഖുറൈശിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ പിടിക്കപ്പെടാതിരിക്കാന്‍ ഫോണ്‍ നമ്പര്‍ മാറ്റിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
കാണാതാകുന്നതിനുമുമ്പ് മെറിനുമായി അര്‍ഷി ഖുറൈശി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. കാസര്‍കോടുനിന്ന് കാണാതായ റാഷിദ് അബ്ദുല്ല, അഷ്ഫാഖ്, ഇഅ്ജാസ്, ഷിഹാസ്, ഷഫീസുദ്ദീന്‍, ബെക്സന്‍ മറിയം എന്നിവര്‍ ഫോണിലൂടെയും നേരിട്ടും അര്‍ഷി ഖുറൈശിയുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായെന്നും പൊലീസ് അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.