ജനങ്ങ​ളെ വഞ്ചിച്ച ഷാഫി പറമ്പിലിനെതിരായ വിധിയെഴുത്താവും പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം -സി. കൃഷ്ണകുമാർ

പാലക്കാട്: ജനങ്ങളെ വഞ്ചിച്ച ഷാഫി പറമ്പിലിനെതിരായ വിധിയെഴുത്താവും പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലമെന്ന് ബി.ജെ.പി സ്ഥാനാർഥി സി.കൃഷ്ണകുമാർ.പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ലോക്സഭ മണ്ഡലത്തിൽ പോളിങ് ശതമാനം കുറയാനുള്ള കാരണം രാഹുൽ ഗാന്ധിക്കെതിരായ വികാരമാണ്.

തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തെ വഞ്ചിച്ച രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധമാണ് അവിടെ പ്രതിഫലിച്ചത്. അതേ വികാരമാണ് പാലക്കാടും ഉള്ളത്. ഷാഫി പറമ്പിലിനെതിരായ ജനങ്ങളുടെ പ്രതിഷേധം ബി.ജെ.പിക്ക് ഗുണമാകും. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ​രു മാ​സ​ത്തി​ല​ധി​കം നീ​ണ്ട വാശിയേറിയ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു ​ശേ​ഷമാണ് പാ​ല​ക്കാ​ട് ഇന്ന് വി​ധി​യെ​ഴു​ത്ത്. രാ​വി​ലെ ഏ​ഴിന് തുടങ്ങിയ ​വോ​ട്ടെ​ടു​പ്പ് വൈ​കീ​ട്ട് ആ​റിന് പൂർത്തിയാകും.രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും അ​ട​ങ്ങു​ന്ന മ​ണ്ഡ​ല​ത്തി​ൽ 1,94,706 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. വോട്ടർമാരിൽ 100290 പേർ സ്ത്രീകളാണ്. നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍പ്പെ​ടെ 184 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 

Tags:    
News Summary - C Krishnakumar statement on palakkad election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.