തിരുവനന്തപുരം: ഓണ്‍ലൈൻ വഴി മദ്യവില്‍പന നടത്തുമെന്ന പ്രസ്താവനയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തിലുള്ള മദ്യവില്‍പനയെ ശക്തമായി നേരിടും. കേരളത്തെ മദ്യാലയമാക്കി മാറ്റാനുള്ള സി.പി.എം നേതൃത്വത്തിന്‍റെ നീക്കവും ഇടത് സര്‍ക്കാറിന്‍റെ നടപടികളും അപലപനീയമാെണന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ ഇത്തരം നിലപാടുകൾ പിന്‍വലിക്കണം. മദ്യത്തിന്‍റെ വ്യാപനവും ഉപയോഗവും കുറച്ചുകൊണ്ടുവരിക എന്നതായിരിക്കണം സര്‍ക്കാര്‍ നയം. ആ നയത്തില്‍ നിന്ന് പിന്മാറരുത്. കേരളത്തില്‍ മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഭക്തജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ വികാരങ്ങളും അഭിപ്രായങ്ങളും കൂടി കണക്കിലെടുത്ത് സമവായത്തിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇതില്‍ മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ വെച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ട്. ഏകപക്ഷീയമായ ഒരു നടപടിയും സ്വീകാര്യമാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.