ഹൈടെക് എ.ടി.എം കവര്‍ച്ച: ഗബ്രിയേലിനെ കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ച കേസിലെ പ്രതി ഗബ്രിയേല്‍ മരിയനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയേക്കും. ഗബ്രിയേലിനെയും കൊണ്ട് മുംബൈയില്‍ തെളിവെടുപ്പിന് പോയ സംഘം തലസ്ഥാനത്തേക്ക് തിരിച്ചു. തെളിവെടുപ്പിന്‍െറ വിശദാംശങ്ങള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് പൂര്‍ത്തിയാകുന്ന മുറക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനാണ് അന്വേഷണസംഘത്തിന്‍െറ നീക്കം.
കൂട്ടുപ്രതികളായ ബോഗ് ബീന്‍ ഫ്ളോറിയന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍, കോക്സി എന്നിവര്‍ രാജ്യം വിട്ട സ്ഥിതിക്ക് ഗബ്രിയേലിനെതിരെ കുറ്റപത്രം തയാറാക്കി കേസ് മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. റുമേനിയന്‍ സ്വദേശികളായ കുറ്റവാളികളെ ഇന്‍റര്‍പോളിന്‍െറ സഹായത്തോടെ നാട്ടിലത്തെിക്കാമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. തട്ടിപ്പിനിരയായെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായിവരുന്നു. വെള്ളയമ്പലം, ആല്‍ത്തറ എസ്.ബി.ഐ എ.ടി.എമ്മിനുള്ളില്‍ ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണത്തിന്‍െറ പരിശോധനാ റിപ്പോര്‍ട്ടും ലഭ്യമായിട്ടുണ്ട്. ഡല്‍ഹിയിലെ ലാബ് പരിശോധനാ റിപ്പോര്‍ട്ട് കൂടി ലഭ്യമായാല്‍ മാത്രമേ കൃത്യമായ നിഗമനങ്ങളിലത്തൊനാകൂവെന്നും അന്വേഷണസംഘം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.