തെരുവുനായ ശല്യം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും -മുഖ്യമന്ത്രി

തിരുവനന്തപുരം: രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നാലു മണിക്ക് ആരോഗ്യം, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പങ്കെടുക്കുമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം തെരുവുനായുടെ ആക്രമണത്തിൽ വൃദ്ധ മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. തെരുവുനായ ശല്യത്തെ കുറിച്ച് നിരവധി പരാതികൾ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉയർന്നിരുന്നു. ഈ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണ്. ഇത് ആശങ്ക പരിഹരിക്കേണ്ടതുണ്ടെന്നും പിണറായി വ്യക്തമാക്കി.

തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടി വേണമെന്ന് ചെന്നിത്തല

തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ല. ശിലുവമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകണം. സൗജന്യമായി വീടുവെച്ചു നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.