ഗോശ്രീ ദ്വീപുകളിൽ കാർബൺ എമിഷൻ സർവെ ആരംഭിച്ചു

കൊച്ചി: ഗോശ്രീ ദ്വീപുകളിൽ കാർബൺ എമിഷൻ സർവെ ആരംഭിച്ചു. കാർബൺ പുറംതള്ളുന്നതിന്റെ തോതും സംഭരണതോതും കണക്കാക്കുന്നതിനുള്ള സർവെ എളങ്കുന്നപുഴയിലും മുളവുകാടും ആരംഭിച്ചു.

പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു നടപ്പാക്കി വരുന്ന കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതി മേഖലയിലെ എട്ടു ഗ്രാമപഞ്ചായത്തുകളിൽ ജിഡയുടെ സഹകരണത്തോടെയാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

ഹരിതകേരളം മിഷൻ തയാറാക്കിയ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സർവെ നടത്തുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കാമ്പയിൻ പ്രവർത്തനങ്ങൾ പ്രയോഗിക തലത്തിൽ നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ വൈപ്പിൻ ബ്ലോക്കിലെ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചു.

വൈപ്പിൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളിലെ ഏഴു ഗ്രാമപഞ്ചായത്തുകളിൽ കൂടി സർവെ നടത്തും. 2050 തോടുകൂടി നെറ്റ്സീറോ എമിഷൻ പദവി കൈവരിക്കുവാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമന തോതും കാർബൺ സംഭരണ തോതും സന്തുലിതമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇതിൽ പ്രധാനമായും വരുന്നത്.

സർവെക്കു മുന്നോടിയായി നടന്ന പരിശീലനം ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് രഞ്ജിനി എസ് ഉദ്ഘാടനം ചെയ്തു. സേറ്റ് മിഷൻ ആർ.പി സൂര്യ ക്ലാസ് നയിച്ചു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കുൾ ഓഫ് ടെക്നോളജി ആൻറ് അപ്ലയ്ഡ് സയൻസ് , ഇടപ്പിള്ളിയിലെ കുട്ടികൾ സർവെ നടത്തി.

ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൻ മാരായ സെറിൻ സേവിയർ, ദീപു, പി ജി മനോഹരൻ എം കെ ദേവരാജൻ, ജെഫിൻ ജോയ്, നിസ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിദ്യ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Carbon emission survey started in Goshree Islands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.