ആചാരാനുഷ്ഠാനങ്ങളില്‍ ഭരണകൂടം ഇടപെടരുത് –പ്രയാര്‍ ഗോപാലകൃഷ്ണന്‍

കൊട്ടാരക്കര:  ഒരു മതത്തിന്‍െറയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണകൂടം ഇടപെടരുതെന്നാണ് താന്‍ പറഞ്ഞതെന്നും എം.ഇ.എസും ക്രിസ്ത്യന്‍ മതമേലധ്യക്ഷരും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്ത്രിമാരോട് ആലോചിച്ച ശേഷമാണ് ക്ഷേത്രവിഷയങ്ങളില്‍ അഭിപ്രായം പറയുന്നത്. ആചാരാനുഷ്ഠാനങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണ്.ക്ഷേത്രത്തില്‍ പ്രതിഷ്ഠയോടൊപ്പം പടിത്തരവും നിലവില്‍വരും. ഇതു മാറ്റാന്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാറിനോ ഉപദേശസമിതികള്‍ക്കോ ആര്‍ക്കും അധികാരമില്ല. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറിക്ക് പറയാം. അവര്‍ ഭൗതിക വാദികളാണ്.

എന്നാല്‍, ക്ഷേത്രം ഭൗതിക സാമ്പത്തിക സ്ഥാപനമല്ല. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കണമെന്ന് പറയാനുള്ള ബാധ്യത ദേവസ്വം പ്രസിഡന്‍റിനുണ്ട്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ. എന്‍െറ മടിയില്‍ കനമില്ല. താന്‍ വര്‍ഗീയവാദിയോ അഴിമതിക്കാരനോ കൈക്കൂലിക്കാരനോ പ്രാപ്തിയില്ലാത്തവനോ ആണോ എന്ന് കേരള സമൂഹത്തിനറിയാം. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാനും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും എല്ലാ ഹിന്ദുസമുദായ നേതാക്കളുടെയും യോഗം വിളിക്കും. വിവിധ പാര്‍ട്ടികളില്‍പ്പെട്ട ആയിരത്തോളം ക്ഷേത്രോപദേശക സമിതി ഭാരവാഹികളുമായി ചേര്‍ന്ന് നടത്തിയ ദിവ്യമായ യജ്ഞത്തെ സമരമായി വ്യാഖ്യാനിച്ചത് വേദനയുളവാക്കി. ഇതാണ് അവലോകന സമിതി യോഗത്തില്‍ വൈകാരികമായി സംസാരിക്കാനുള്ള കാരണം. ഒന്നുമില്ലായ്മയില്‍നിന്ന് 600 കോടിയുടെ വിറ്റുവരവും 6000 കോടിയുടെ ആസ്തിയുമുള്ള സ്ഥാപനമായി മില്‍മ മാറിയതിനു പിന്നില്‍ തന്‍െറ അധ്വാനമുണ്ട് പ്രയാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.