തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടന്ന് നശിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സഹകരണമന്ത്രി എ.സി മൊയ്തീൻ. കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവരും. നഷ്ടമായ തുക ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധന കർശനമാക്കും. കുറ്റക്കാരായ ഒരാളെ പോലും രക്ഷപെടാൻ അനുവദിക്കില്ല. സഹകരണവകുപ്പ് ജോയിന്‍റ് രജിസ്ട്രാർമാർ മുഴുവൻ ഗോഡൗണുകളിലും പരിശോധന നടത്തി കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കണക്കെടുക്കും. അഴിമതിക്ക് കളമൊരുക്കിയ നന്മ സ്റ്റോറുകൾ പൂട്ടുമെന്നും ആരും എതിർപ്പുയർത്തേണ്ട കാര്യമില്ലെന്നും മന്ത്രി മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.