സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ നീക്കം ഇതരസംസ്ഥാന ലോബിയെ സഹായിക്കാന്‍ –ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം സങ്കീര്‍ണമാക്കിയതിന്‍െറ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെന്‍റല്‍ കോളജുകളില്‍ ഫീസ് ഏകീകരിച്ച തീരുമാനം അടുത്ത ദിവസംതന്നെ സര്‍ക്കാറിന് പിന്‍വലിക്കേണ്ടിവന്നു. ഏകീകൃത ഫീസിനായി തീരുമാനമെടുത്തതിന്‍െറ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഡെന്‍റല്‍ കോളജിലെ ഫീസ് ഏകീകരണത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നാലു ലക്ഷം വരെ ഫീസ് നല്‍കേണ്ട സാഹചര്യമാണ് സംജാതമായത്.

അഞ്ചു വര്‍ഷത്തേക്ക് 20 ലക്ഷം രൂപ ഫീസ് വരുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇതരസംസ്ഥാന വിദ്യാഭ്യാസ ലോബികളെ സഹായിക്കുന്ന സമീപനമാണെന്നും പ്രശ്നം കോടതിയുടെ തീര്‍പ്പിനുവിടാതെ സര്‍ക്കാര്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും  ചെന്നിത്തല പറഞ്ഞു.  മാനേജ്മെന്‍റുകള്‍ക്ക് സ്ഥാപനം നടത്തിക്കൊണ്ടുപോവുകയും വേണം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ നിലപാടായിരുന്നു ഇക്കാര്യത്തില്‍ ശരിയെന്നും അദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.