അടിമാലി: മാതാപിതാക്കളുടെ പീഡനത്തിനിരയായി കളമശ്ശേരിയില്‍ ആശുപത്രിയില്‍ കഴിയുന്ന നൗഫല്‍ പൊലീസിനും ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ക്കും നല്‍കിയ മൊഴി ഇങ്ങനെ:മാതാപിതാക്കളുടെ ഭീഷണി പേടിച്ചാണ് കുരങ്ങ് കടിച്ചതാണെന്ന് പറഞ്ഞത്. ഇരുവരും മാസങ്ങളായി മാനസികവും ശാരീരികമായും പീഡിപ്പിച്ചുവരികയായിരുന്നു. ഒരാഴ്ചയോളം ഭക്ഷണംപോലും നല്‍കിയില്ല.
ഒരുദിവസം ഉപ്പകൊണ്ടുവന്നുവെച്ച ബീഡിയെടുത്ത് അറിയാതെ കത്തിച്ചു. ഇതിനുശേഷമാണ് ഉപ്പയും ഉമ്മയും ചേര്‍ന്ന് പീഡിപ്പിച്ച് തുടങ്ങിയത്. കമ്പിവടികൊണ്ട് കാലില്‍ അടിക്കുകയും തേങ്ങ കൊണ്ട് ഇടിക്കുകയും ചെയ്തു. ഗ്യാസ് സ്റ്റൗ കത്തിച്ചുവെച്ച ശേഷം അതിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് പൊള്ളിച്ചു. തിളപ്പിച്ച വെള്ളം ശരീരത്തില്‍ ഒഴിച്ചു. ഉറക്കെ കരയാന്‍പോലും സമ്മതിച്ചില്ല. കരയുമ്പോള്‍ വായ പൊത്തിപ്പിടിച്ചു. മാതാപിതാക്കള്‍ എന്നെ തല്ലുമ്പോള്‍ അനുജന്‍ മുഹമ്മദ് ഹനീഫ പേടിച്ച് കരയുമായിരുന്നു. പകല്‍ ഉമ്മയും വാപ്പയും പുറത്തുപോകുമ്പോള്‍ തന്നെയും അനുജനെയും വീട്ടില്‍ പൂട്ടിയിടും. ആരെങ്കിലും ചോദിച്ചാല്‍ കുരങ്ങ് കടിച്ചതാണെന്ന് പറയണമെന്ന് ഉമ്മ സലീന നിര്‍ദേശിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.30ന് അടിമാലി എസ്.ഐ ലാല്‍ സി.ബേബിയാണ് കളമശ്ശേരിയിലെ ആശുപത്രിയിലത്തെി കുട്ടിയുടെ മൊഴിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.