മാവോവാദി ഭീഷണി: അതിര്‍ത്തി പൊലീസ് സ്റ്റേഷനുകള്‍ക്ക് വന്‍ മതില്‍

കാസര്‍കോട്: ജില്ലയിലെ അതിര്‍ത്തി പൊലീസ് സ്റ്റേഷനുകള്‍ക്കുചുറ്റും വന്‍ മതില്‍ ഉയരുന്നു. മാവോവാദി ആക്രമണഭീഷണിയെ തുടര്‍ന്നാണ് വനമേഖലയിലെ വെള്ളരികുണ്ട്, ആദൂര്‍, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കുചുറ്റും ജയില്‍മാതൃകയില്‍ സുരക്ഷാഭിത്തി പണിയുന്നത്. സ്റ്റേഷന്‍വളപ്പിന്‍െറ മുന്‍വശത്ത് ജയില്‍മാതൃകയില്‍ കവാടവും പാറാവും ഏര്‍പ്പെടുത്തും. സുരക്ഷാമതിലിന്‍െറ നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് അഞ്ചു മീറ്റര്‍ ഉയരമുള്ള മതിലാണ് പണിയുന്നത്. പുറമേ നിന്നുള്ളവര്‍ക്ക് സ്റ്റേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ പാകത്തിലാണ് മതില്‍ നിര്‍മാണം. പുറത്തുനിന്ന് വെടിയുതിര്‍ക്കാനോ ആക്രമിക്കാനോ സാധ്യമല്ലാത്ത നിലയിലായിരിക്കുമിത്. നാലു ഭാഗത്തും നിരീക്ഷണ ടവറുകളും സി.സി.ടി.വി കാമറകളും സ്ഥാപിക്കും. നിലവില്‍ പൊലീസ് സ്റ്റേഷനുകളില്‍ കാമറകളുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല.

അടിഭാഗത്ത് കരിങ്കല്ലുകൊണ്ട്് അടിത്തറയിട്ട് അതിനുമുകളില്‍ ചെങ്കല്ലുകൊണ്ട് ഒന്നരമീറ്റര്‍ ഉയരത്തില്‍ മതിലുകെട്ടും. ചെങ്കല്ലുകൊണ്ട് പണിയുന്ന മതിലിനു മുകളില്‍ കമ്പിവേലിയുമുണ്ടാകും. ദക്ഷിണ കന്നടയില്‍ സമീപകാലത്തായി മാവോവാദികളുടെ പ്രവര്‍ത്തനം ശക്തമായിട്ടുണ്ട്. ഇപ്പോള്‍ കര്‍ണാടകയോട് ചേര്‍ന്നുനില്‍ക്കുന്ന സ്റ്റേഷനുകളിലാണ് സുരക്ഷാഭിത്തി സ്ഥാപിക്കുന്നത്. സ്റ്റേഷനിലേക്കുള്ള പ്രവേശകവാടം കല്ലുകള്‍കെട്ടി എസ് മാതൃകയിലാക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.