ബാർ കോഴക്കേസ്​: കോടതി നിർദേശിച്ചാൽ ശക്​തമായ അന്വേഷണം -ജേക്കബ്​ തോമസ്​

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതി നിർദേശിച്ചാല്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ല. അഴിമതിക്കാര്‍ക്കെതിരെ അന്വേഷണം നടത്തുക എന്നതാണ് ത​​െൻറയും വിജിലന്‍സി​​െൻറയും പണി. അതു ശരിയായ രീതിയില്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ധനമന്ത്രി കെ.എം മാണി ആരോപണ വിധേയനായ ബാർകോഴക്കേസ്​ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്​ഡി അട്ടിമറിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍. സുകേശന്‍ കോടതിയില്‍ ഹരജി  നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.