കേരളത്തിലെ കടൽ തീരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്​

തിരുവനന്തപുരം: കേരളത്തിലെ കടൽ തീരങ്ങളിൽ വേലിയേറ്റംമൂലം ഇന്ന്​ അർധരാത്രി മുതൽ രണ്ട്​ ദിവസംവ​രെ കടൽ പ്രക്ഷുബ്​ദ​മാകുമെന്ന്​ മുന്നറിയിപ്പ്​. തീരപ്ര​ദേശങ്ങളിൽ രണ്ട്​ മുതൽ മൂന്ന്​ മീറ്റർവരെ ഉയരത്തിൽ തിരമാലകൾ അടിക്കുമെന്നാണ്​ കാലാവസ്​ഥാ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്​​.

വിഴിഞ്ഞം മുതൽ കാസർകോഡ്​ വരെയുള്ള തീരപ്രദേശത്ത്​ കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും തെക്കൻ ജില്ലകളിൽ ഇതിന്​ കൂടുതൽ ശക്​തമാവാൻ ഇടയെന്നും അധികൃതർ അറിയിക്കുന്നു​.മത്സ്യബന്ധനത്തിന്​ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഹാർബറുകളിൽ ബോട്ടും മറ്റ്​ മത്സ്യബന്ധന സാമഗ്രികളും സുരക്ഷിതമാക്കണമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.