ഇസ്ലാമിന്‍െറ സമാധാന സന്ദേശം പ്രചരിപ്പിക്കണം –മന്ത്രി കെ.ടി. ജലീല്‍

നെടുമ്പാശ്ശേരി: സമാധാനത്തിനും മാനുഷിക ഐക്യത്തിനും ഇസ്ലാം നല്‍കിയ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കാനുള്ള ദൗത്യം വിശ്വാസികള്‍ ഏറ്റെടുക്കണമെന്ന് ഹജ്ജിന്‍െറ ചുമതലയുള്ള തദ്ദേശ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പില്‍ തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇസ്ലാം വിഭാവനം ചെയ്യുന്ന മാനവ ഐക്യത്തിന്‍െറയും സമാധാനത്തിന്‍െറയും സന്ദേശമാണ് ഹജ്ജ് പകര്‍ന്നുനല്‍കുന്നത്. ഭീകരതയും തീവ്രവാദവും ഇസ്ലാമിക വിരുദ്ധമാണ്. അശാന്തിയും അക്രമങ്ങളും ഇല്ലാതാക്കാനാണ് ഇസ്ലാമിക ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, മുന്‍ എം.എല്‍.എ എ.എം. യൂസുഫ്, ഷരീഫ് മണിയാട്ടുകുടി, എന്‍. മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.