94ാം വയസ്സിലും കര്‍മനിരതനായി അബ്ദുറഹീം

നെടുമ്പാശ്ശേരി: ഹജ്ജ് സേവനരംഗത്ത് 94ാം വയസ്സിലും കര്‍മനിരതനായി അബ്ദുറഹീം. എവിടെ ഹജ്ജ് ക്യാമ്പുണ്ടെങ്കിലും അവിടെ വളന്‍റിയറായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം നെടുമ്പാശ്ശേരിയിലും സജീവമായി രംഗത്തുണ്ട്. ഭക്ഷണകമ്മിറ്റിയുടെ ചുമതലയിലാണ് ഇത്തവണ അദ്ദേഹം.

എന്നാല്‍, ഭക്ഷണശാലയില്‍ തിരക്കില്ലാത്ത സമയത്ത് ക്യാമ്പില്‍ ഓടിനടന്ന് ഹാജിമാരെ സഹായിക്കും. ഹജ്ജുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുകയും ചെയ്യും. മൂന്ന് ഹജ്ജ് ചെയ്ത അദ്ദേഹം അവസരം ലഭിച്ചാല്‍ ഇനിയും പോകാന്‍ തയാറാണ്.

1964ലായിരുന്നു ആദ്യ ഹജ്ജ്. അന്ന് കപ്പലിലായിരുന്നു യാത്ര. എട്ടുദിവസം അങ്ങോട്ടും ഏഴുദിവസം ഇങ്ങോട്ടും കപ്പലില്‍ തങ്ങണം. 564 രൂപയായിരുന്നു കപ്പല്‍ യാത്രാനിരക്ക്. പിന്നീട് 1975ലും 2000ത്തിലും ഹജ്ജ് ചെയ്തു. നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുളള ഹാജിക്ക് ഇപ്പോള്‍ 21 കൊച്ചുമക്കളുമുണ്ട്.

ഇടുക്കി പട്ടം കോളനിവാസിയായ ഹാജി നല്ല കര്‍ഷകന്‍ കൂടിയാണ്. മരിക്കുന്നതുവരെ എല്ലാ ഹജ്ജ് ക്യാമ്പിലും വാളന്‍റിയറാകണമെന്നാണ് ആഗ്രഹം. അതിന് കഴിഞ്ഞില്ളെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ ഇല്ളെങ്കില്‍ ഹജ്ജ് ക്യാമ്പില്‍ തുടര്‍ന്നും സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.