യുവാവിനെ അടിച്ചുകൊന്ന സംഭവം: എല്ലാ പ്രതികളും പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ തല്ലിക്കൊന്ന കേസിൽ എല്ലാ പ്രതികളും പിടിയിൽ. വക്കം ഉടുക്കുവിളാകത്ത് വീട്ടിൽ പ്രസന്നൻെറ മക്കളായ സന്തോഷ്, സതീഷ്, ഇവരുടെ സുഹൃത്ത് അണയിൽ ഈച്ചം വിളാകത്ത് കുമാറിൻെറ മകൻ കിരൺ എന്നിവരെയാണ് വൈകുന്നേരത്തോടെ കസ്റ്റഡിയിൽ എടുത്തത്. ആക്രമസംഘത്തിലുൾപ്പെട്ട ദൈവപ്പുര ക്ഷേത്രത്തിന് സമീപം വിനായകിനെ ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. വക്കം തൊപ്പിക്കവിളാകം റെയിൽവേഗേറ്റിന് സമീപമാണ് മണക്കാട്ട് വീട്ടിൽ ഷബീറിനെ (23) അടിച്ചുകൊന്നത്. ഷബീറിന് ഒപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണന് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി ഉണ്ണികൃഷ്ണനെ അടിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷെബീറിനെ പിന്നാലെ കൂടിയ സംഘം അടിച്ചുവീഴ്ത്തി. തുടര്‍ന്ന് തലക്കായിരുന്നു തടികൊണ്ടുള്ള ആദ്യ അടി.

അക്രമികളിലൊരാള്‍ ഷെബീറിന്‍െറ കാല് വലിച്ചുയര്‍ത്തുകയും മറ്റൊരാള്‍ തടിക്കഷണമുപയോഗിച്ച് നിരവധി തവണ പ്രഹരിക്കുകയും ചെയ്തു. ഇരുകാലുകളുടെയും മുട്ട് തകര്‍ത്തു. യുവാവ് സഹായത്തിനായി നിലവിളിക്കുകയും അക്രമമൊഴിവാക്കാന്‍ കേണപേക്ഷിക്കുകയും ചെയ്യുന്നതും വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആരും രക്ഷക്കത്തെിയില്ല. പിന്നീട് നാട്ടുകാര്‍ കൂടിയതോടെയാണ് അക്രമികള്‍ പിന്മാറിയത്.

അടിയേറ്റ് അബോധാവസ്ഥയിലായ ഷബീറിനെയും ഉണ്ണികൃഷ്ണനെയും താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. എന്നാൽ ഷബീറിൻെറ ജീവൻ രക്ഷിക്കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.