തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. 16180-29180 ശമ്പള സ്കെയിലില്‍ നിയമിതരായവരും ആഴ്ചയില്‍ 12 മണിക്കൂറോ കൂടുതലോ ജോലിഭാരമുള്ളതുമായ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ നോണ്‍ വൊക്കേഷനല്‍ (ജൂനിയര്‍) അധ്യാപകര്‍ക്കും 20740-36140 എന്ന ശമ്പള സ്കെയില്‍ നല്‍കി നോണ്‍ വൊക്കേഷനല്‍ (സീനിയര്‍) അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കും. പുതുതായി അനുവദിച്ച അഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒന്നു മാത്രം. നാലെണ്ണം എയ്ഡഡാണ്. ഗവ. കോളജ് നിലമ്പൂര്‍, എന്‍.എസ്.എസ്് കപ്പൂര്‍, നജ്മുല്‍ഹുദ ഓര്‍ഫനേജ് കാട്ടിലങ്ങാടി മലപ്പുറം, എസ്.എന്‍ ട്രസ്റ്റ് പാമ്പനാര്‍ ഇടുക്കി, സി.എസ്.ഐ ആര്‍ട്സ് ആന്‍ഡ് സയന്‍സ് മുളയറ എന്നിവക്കാണ് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.