എസ്.പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ബാർകോഴക്കേസ് അന്വേഷിച്ച വിജിലൻസ് എസ്.പി ആർ.സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി നൽകിയ ശിപാർശയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുകേശൻ ബിജുരമേശുമായി ചേർന്ന് സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ബിജുരമേശ് കോടതിക്ക് സമർപിച്ച ശബ്ദരേഖയടങ്ങിയ സി.ഡി.യിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്.പി. സുകേശനും ബിജുരമേശും തമ്മിലുള്ള അടുത്തബന്ധം വെളിവാകുന്ന തരത്തിലുള്ള സംഭാഷണം ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. ബാർ ഉടമാ അസോസിയേഷൻ ഓഫീസിൽ നടന്ന കോർ കമ്മിറ്റി യോഗം സംബന്ധിച്ച സംഭാഷണങ്ങളാണ് സി.ഡിയിലുള്ളത്. ബാർകോഴ കേസിൽ ഇരുവരും ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണത്തോട് ബിജുരമേശ് പ്രതികരിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഒാഫീസും വിജിലൻസും ചേർന്ന് നടത്തിയ നീക്കമാണിത്. കോഴ വാങ്ങിയ മന്ത്രിമാരുടെ പേരുകൾ പുതുതായി പുറത്തുവിട്ടപ്പോഴാണ് തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. ശബ്ദരേഖയുടെ സി.ഡി.പുറത്ത് വിടാൻ ബിജുരമേശ് വിജിലൻസിനെ വെല്ലുവിളിക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.