ബിജു രമേശിനെതിരെ രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു

തിരുവനന്തപുരം: ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്‍റ് ബിജു രമേശിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു. കെ.പി.സി.സി ആസ്ഥാനത്ത് വെച്ചു രമേശ് ചെന്നിത്തല രണ്ടു കോടി രൂപ സംഭവന കൈപ്പറ്റിയെന്ന ബിജുവിന്‍റെ ആരോപണത്തിനെതിരായാണ് നിയമ നടപടി സ്വീകരിക്കുന്നത്. പ്രസ്താവന പിൻവലിച്ചു  മാപ്പു പറഞ്ഞില്ലെങ്കിൽ  സിവിലായും ക്രിമനലായും നിയമനടപടി സ്വീകരിക്കുമെന്ന് അഡ്വ.ജോർജ് പൂന്തോട്ടം മുഖേന അയച്ച നോട്ടീസിൽ വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്‍റായിരിക്കെ പാർട്ടി ആസ്ഥാനത്തെത്തി ചെന്നിത്തലക്ക് രണ്ടു കോടി നൽകിയെന്ന് ബിജു കഴിഞ്ഞ ദിവസം ചാനൽ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം മന്ത്രി കെ. ബാബു പറഞ്ഞതനുസരിച്ചാണ് പണം നൽകിയതെന്നും ഇതിനു രസീത് നൽകിയിട്ടില്ലെന്നും ബിജു ആരോപിച്ചിരുന്നു.  ഇതിനെതിരായാണ് രമേശ് ഇപ്പോൾ നിയമ നടപടി സ്വീകരിച്ചത്. അതേസമയം മന്ത്രി വി.എസ്.ശിവകുമാറിനും 25 ലക്ഷം രൂപ നൽകിയെന്നു ബിജു ആരോപിച്ചിരുന്നു. എന്നാൽ ശിവകുമാർ നിയമനടപടി സ്വീകരിച്ചിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.