91.65 കോടിയുടെ നാളികേര പ്രോജക്ടുകള്‍ക്ക് അനുമതി

കൊച്ചി: കേരോല്‍പന്നങ്ങളുടെ നിര്‍മാണവും സംസ്കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര ടെക്നോളജി മിഷന്‍ പദ്ധതിയുടെ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി 91.65 കോടിയുടെ 58 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇവക്കായി 13.09 കോടിയുടെ സബ്സിഡിയും അനുവദിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസിന്‍െറ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
നാളികേര സംസ്കരണവും ഉല്‍പന്ന വൈവിധ്യവത്കരണവും എന്ന ഉപഘടകത്തിന്‍െറ കീഴില്‍ ദിവസവും 23000 ലിറ്റര്‍ നീര സംസ്കരിക്കാന്‍ ശേഷിയുള്ള മൂന്ന് യൂനിറ്റുകള്‍, 5000 നാളികേരം സംസ്കരിച്ച് ഫ്ളേവേര്‍ഡ് കോക്കനട്ട് ജ്യൂസുണ്ടാക്കുന്ന യൂനിറ്റ്,  3,80,000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള 13 ഡെസിക്കേറ്റഡ് കോക്കനട്ട് യൂനിറ്റുകള്‍, 1,24,000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള ആറ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂനിറ്റുകള്‍, 5000 ലിറ്റര്‍ കരിക്കിന്‍ വെള്ളം സംസ്കരിച്ച് പാക്ക് ചെയ്യുന്ന യൂനിറ്റ് എന്നിവക്ക് അനുമതിനല്‍കി.
കൂടാതെ പ്രതിദിനം 3,08,000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള അഞ്ച് കോക്കനട്ട് ഓയില്‍ യൂനിറ്റുകള്‍, 17 മെട്രിക് ടണ്‍ ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്ന മൂന്ന് യൂനിറ്റുകള്‍, 2,24,000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള 23 കൊപ്ര ഡ്രയര്‍ യൂനിറ്റുകള്‍, 14 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള രണ്ട് ബോള്‍ കൊപ്ര നിര്‍മാണ യൂനിറ്റുകള്‍  എന്നിവക്കും അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിനുപുറമെ കര്‍ണാടകയിലെ പദ്ധതികള്‍ക്കും അനുമതില
ഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.