തൃക്കരിപ്പൂര്‍ (കാസര്‍കോട്): കൈക്കോട്ടുകടവിലെ പ്രവാസി എം.കെ. യൂനുസിന്‍െറ വീട്ടില്‍ കമ്പിപ്പാരയുമായി കവര്‍ച്ചക്കത്തെി സി.സി.ടി.വിയില്‍ കുടുങ്ങിയ സി.പി.എം പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം മെട്ടമ്മല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറി വയലോടി സ്വദേശി സി. രാഘവനെ(50) യാണ് വെള്ളിയാഴ്ച രാത്രി നീലേശ്വരം സി.ഐ അറസ്റ്റ് ചെയ്തത്.
ഇതിനുമുമ്പ് നടത്തിയ കവര്‍ച്ചകളെക്കുറിച്ച വിവരങ്ങള്‍ പ്രതിയില്‍നിന്ന് ലഭിച്ചതായി സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ വി.കെ.സി. അബ്ദുല്ല ഹാജിയുടെ വീടിന്‍െറ ഓടിളക്കി 16 പവന്‍ ആഭരണങ്ങളും പണവും കവര്‍ന്നതുള്‍പ്പെടെ ആറോളം കവര്‍ച്ചകളില്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ രണ്ടരയോടെ യൂനുസിന്‍െറ വീട്ടില്‍ കവര്‍ച്ചക്കത്തെിയ രാഘവന്‍െറ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിയുകയായിരുന്നു. അന്നുതന്നെ ആളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. ബന്ധുക്കള്‍ അടുത്ത ദിവസം രാവിലെ വീട് തുറന്ന് വൃത്തിയാക്കാനത്തെിയപ്പോഴാണ് മുന്‍വാതില്‍, പൂട്ട് തകര്‍ത്ത് തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ചന്തേര പൊലീസില്‍ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് യൂനുസ് ദുബൈയില്‍നിന്ന് വീഡിയോ പരിശോധിച്ചപ്പോള്‍ കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്‍െറ ദൃശ്യങ്ങള്‍ ലഭിച്ചു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വന്നതോടെ ആളുകള്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. രാഘവനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.