കൽപറ്റ: ബി.ജെ.പി വയനാട് ജില്ല മുൻ പ്രസിഡന്റ് കെ.പി. മധു പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് കളികൾ മാത്രമാണ് നടക്കുന്നതെന്നും അഭിപ്രായ വ്യത്യാസമുള്ളവരെ കേൾക്കാൻ പോലും നേതൃത്വം തയാറാകുന്നില്ലെന്നും അദ്ദേഹം പ്രാദേശിക ചാനലിന്റെ അഭിമുഖത്തിൽ ആരോപിച്ചു.
ഒമ്പതു മാസങ്ങൾക്കുമുമ്പാണ് മധുവിനെ ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. വന്യജീവി ആക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പുൽപള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ളോഹയിട്ട ചിലരാണ് പുൽപള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രസ്താവന. ക്രിസ്ത്യൻ സമുദായത്തിനുള്ളിൽ സ്വാധീനമുണ്ടാക്കാൻ പാർട്ടി ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. എന്നാൽ ഒമ്പതുമാസം കഴിഞ്ഞിട്ടും സംസ്ഥാന നേതൃത്വമോ ജില്ല നേതൃത്വമോ താനുമായി സംസാരിച്ചിട്ടില്ലെന്നും പോകുന്നവർ പോകട്ടെ എന്ന നിലപാടാണ് നേതാക്കൾക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും ബി.ജെ.പി വേണമെന്ന് നിർബന്ധമില്ല. ബി.ജെ.പിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണ്. തൃശൂരിൽ ജയിച്ചത് സെലിബ്രിറ്റി ആയതുകൊണ്ടാണ്. ഗ്രൂപ്പുകളിയുടെ ഭാഗമാണ് പാലക്കാടുണ്ടായ വിഷയങ്ങൾ പോലും. പാലക്കാട്ടെ സ്ഥാനാർഥികളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം, വയനാട്ടിലെ കാര്യം നിങ്ങൾ നോക്കിക്കോളൂ എന്ന തരത്തിൽ രണ്ട് ഗ്രൂപ്പിന് വീതം വെച്ച് കൊടുത്തുവെന്നും മധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.