കണ്ണൂര്‍: ചങ്കുപറിച്ചുകാട്ടിയിട്ടും തന്‍െറ നിരപരാധിത്വം ആരും മനസ്സിലാക്കുന്നില്ളെന്നും സത്യം ഒരുനാള്‍ പുറത്തുവരുമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച ശേഷം ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെയ്യാത്ത കുറ്റത്തിന്‍െറ പേരില്‍ ശിക്ഷയനുഭവിക്കുകയാണ്. നന്മ മനസ്സിലുള്ളവര്‍ അത് തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. സാധാരണക്കാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നീതി കിട്ടാത്ത കാലമാണിത്. ഇരകളുടെ ഭാഗത്തല്ല, വേട്ടക്കാരുടെ കൂടെയാണ് എല്ലാവരും. ഇരകള്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് ഭരണഘടനാപരമായ നിലയിലാണ് പദവിയിലത്തെിയത്. കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നതുപോലെ ഞങ്ങള്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരല്ല. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. വര്‍ഗീയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ കേന്ദ്രമന്ത്രിസ്ഥാനത്തുപോലും തുടര്‍ന്ന സാഹചര്യം ഇവിടെയുണ്ടായിരുന്നുവെന്നും രാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.