കൊച്ചി: സർക്കാറിനെതിരെ വിമർശവുമായി ഡി.ജി.പി ജേക്കബ് തോമസ്. യുക്തിഹീനമായ നടപടികളും യുക്തിഹീനമായ അന്വേഷണങ്ങളും പൊലീസിെൻറയും സ്ഥാപനങ്ങളുടെയും ആത്മവീര്യം തകർക്കും. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ബാർ കോഴ കേസിൽ വിജിലൻസ് എസ്.പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അേന്വഷണം നടത്താനുള്ള ആഭ്യന്തരവകുപ്പിെൻറ നീക്കത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ രണ്ട് തരം നീതിയാണ് നാട്ടിലുള്ളതെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. ചിലർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു. എസ്.പി സുകേശൻ കഴിവുറ്റ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് മുതൽ ചില നിയമങ്ങളുണ്ട്. കോടതിയുടെ അനുമതിയോടെ പ്രവർത്തിക്കുന്നയാളാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണത്തിെൻറ ഭാഗമായ ഏത് നടപടിക്കും കോടതിയുടെ അനുമതി വാങ്ങണം എന്നിങ്ങനെ ചട്ടങ്ങളുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച വന്നാലും നടപടി എടുക്കേണ്ടത് കോടതിയാണ്. കോടതി ചെയ്യേണ്ട ആ കാര്യം മറ്റാരെങ്കിലും ഇടപെട്ട് ചെയ്യുന്നത് ശരിയല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.