അര്‍ബുദ നിര്‍ണയം: വള്ളിക്കുന്ന് സ്വദേശിനി ഉള്‍പ്പെട്ട സംഘത്തിന് ഗിന്നസ് റെക്കോഡ്

അര്‍ബുദ നിര്‍ണയം: വള്ളിക്കുന്ന് സ്വദേശിനി ഉള്‍പ്പെട്ട സംഘത്തിന് ഗിന്നസ് റെക്കോഡ്

വള്ളിക്കുന്ന്: എട്ടു മണിക്കൂറിനുള്ളില്‍ 716 പേര്‍ക്ക് അര്‍ബുദ നിര്‍ണയം നടത്തിയതിന് വള്ളിക്കുന്ന് സ്വദേശിനിയുള്‍പ്പെട്ട സംഘത്തിന് ഗിന്നസ് റെക്കോഡ്. വള്ളിക്കുന്ന് അരിയല്ലൂര്‍ വലിയപറമ്പില്‍ മുഹമ്മദ് ഹനീഫ-അസ്മ ബീഗം ദമ്പതികളുടെ മകളും ബംഗളൂരുവില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിനിയുമായ ഹഫ്സ ബീഗത്തിനാണ് തിളക്കമാര്‍ന്ന നേട്ടം.

ബംഗളൂരു പരിമള ആശുപത്രിയും റോട്ടറി ബംഗളൂരു സൗത്തും ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്. ‘കാന്‍സര്‍ കെയര്‍ ഇന്ത്യ’ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകയായ അഫ്സ പാരാമെഡിക്കല്‍ സ്റ്റാഫായാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഭര്‍ത്താവ് ജസ്മല്‍ അലിയോടൊപ്പം ശിവാജി നഗറിലാണ് ഹഫ്സ താമസിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.