12കാരനെ മദ്യം കുടിപ്പിച്ച യുവതി അറസ്റ്റിൽ

12കാരനെ മദ്യം കുടിപ്പിച്ച യുവതി അറസ്റ്റിൽ

പീരുമേട്: 12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് (32) പിടിയിലായത്. കട്ടൻചായയാണെന്ന് വിശ്വസിപ്പിച്ച്‌ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു എന്നാണ് പരാതി.

ശനിയാഴ്ച ഉച്ചക്കുശേഷം പ്രിയങ്കയുടെ വീട്ടില്‍ വെച്ചാണ് മദ്യം നല്‍കിയത്. മയങ്ങിവീണ കുട്ടി ഏറെനേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്.

വീട്ടുകാർ പീരുമേട് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Woman arrested for giving alcohol to 12-year-old boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.