മട്ടാഞ്ചേരി: തോപ്പുംപടി ജി.സി.ഡി.എ പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മൂന്നംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം.പള്ളുരുത്തി പുത്തന്‍പറമ്പില്‍ പി.എ. അമീറിന്‍െറ കെ.എല്‍. 07 എ.സി. 3 നമ്പര്‍ വെള്ള സാന്‍ട്രോ കാറിനാണ് തീ പിടിച്ചത്. അമീറും ഭാര്യയും മകനുമാണ് കാറിലുണ്ടായിരുന്നത്. പള്ളുരുത്തിയില്‍നിന്ന് ആലുവയിലെ ബന്ധുവീട്ടിലേക്ക് പോകവേ ജി.സി.ഡി.എ പാലത്തിന്‍െറ മധ്യ ഭാഗത്ത് വെച്ചാണ് തീ പിടിച്ചത്. എതിരെ വന്ന വാഹനത്തിലുള്ളവര്‍ കാറില്‍നിന്ന് പുകയും തീയും ഉയരുന്നത് അമീറിന്‍െറ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഉടന്‍ ഇവര്‍ കാറില്‍നിന്ന് ഇറങ്ങി. അപ്പോഴേക്കും കാറില്‍ തീ പടര്‍ന്നിരുന്നു.
മട്ടാഞ്ചേരി, ക്ളബ് റോഡ് എന്നിവിടങ്ങളില്‍ നിന്നത്തെിയ രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്സാണ് തീയണച്ചത്. മട്ടാഞ്ചേരി അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ കെ.ജെ. തോമസ്, ലീഡിങ് ഫയര്‍മാന്മാരായ ജിജി മോന്‍, ആര്‍. സജീവ്, വിനോദ്, മനേഷ്, നാഗരാജ്, അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമായതെന്നാണ് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പാലം വന്‍ ഗതാഗത കുരുക്കിലായി. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.