ഷുക്കൂർ വധക്കേസ്: നാള്‍വഴികൾ

2012 ഫെബ്രുവരി 20  കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്‍റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന ഷുക്കൂര്‍ കൊല്ലപ്പെടുന്നു. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേറ്റു.

മാര്‍ച്ച് 22  സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്ത് , തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നിവരുള്‍പ്പെടെ 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.

മാര്‍ച്ച് 29  വാടി രവിയുടെ മകന്‍ ബിജുമോന്‍ ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകരായ 8 പേര്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതിയില്‍ കീഴടങ്ങി.

മെയ് 25  കേസിലെ പത്താം പ്രതി അജിത് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

മെയ് 26  ഗൂഡാലോചനയില്‍ പ്രധാന പങ്കാളിയായ അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി.വേണുവിനെ അറസ്റ്റ് ചെയ്തു.

മെയ് 27  ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ളോക്ക് സെക്രട്ടറി ഗണേശന്‍ മോറാഴ, മുതുവാനി യൂണിറ്റ് സെക്രട്ടറി അജേഷ് എന്നിവര്‍ അറസ്റ്റിലായി.

ജൂണ്‍ 2  ഷുക്കൂറിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി സി.പി.എം കണ്ണപുരം ടൌണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി. സജിത്തിന്‍്റെ ബൈക്കിന്‍റെ ടൂള്‍ ബോക്സില്‍ നിന്ന് കണ്ടെടുക്കുന്നു.

ജൂണ്‍ 8  സക്കരിയയെ വെട്ടിയ ആയുധം കീഴറക്കടുത്ത ചേര എന്ന സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തു.

ജൂണ്‍ 9  പി.ജയരാജനും ടി.വി.രാജേഷിനും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നോട്ടീസ്.

ജൂണ്‍ 12  ഗസ്റ്റ് ഹൗസില്‍ പി.ജയരാജനെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു എന്ന് അന്വേഷണ സംഘം.

ജൂണ്‍ 14  തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.വാസുദേവന്‍, തളിപ്പറമ്പ് നഗര സഭാ വൈസ് ചെയര്‍മാന്‍ കെ.മുരളീധരന്‍ എന്നിവരെ ചോദ്യം ചെയ്തു.

ജൂണ്‍ 18  സി.പി.എം ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്ടുമായ കെ.ബാലകൃഷ്ണനില്‍ നിന്ന് അന്വേഷണ നിന്ന് അന്വഷണ സംഘം മൊഴിയെടുത്തു.

ജൂണ്‍ 22  കേസില്‍ 34പേരെ ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക നീട്ടി.

ജൂലൈ 5  ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം മോറാഴ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.വി.ബാബു അറസ്റ്റില്‍.

ജൂലൈ 9  കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പി.ജയരാജനെ രണ്ടാമതും ചോദ്യം ചെയ്തു.

ജൂലൈ 29  ടി.വി.രാജേഷ് എം.എല്‍ .എ യെ ചോദ്യം ചെയ്തു.

ആഗസ്റ്റ് 1  സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തു . അറസ്റ്റില്‍ പ്രതിഷേധിച്ചു വ്യാപക അക്രമങ്ങള്‍.

ആഗസ്റ്റ് 7  പി. ജയരാജന്‍ നല്‍കിയ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ടി.വി. രാജേഷ് എംഎല്‍എ കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങി.

ആഗസ്റ്റ് 27  25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും എന്ന ഉപാധിയില്‍ പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.