സി.ഡി മാറ്റിയത് സരിതയും തമ്പാനൂർ രവിയും- ബിജു രാധാകൃഷ്ണന്‍െറ തുറന്ന കത്ത്

കോഴിക്കോട്: സോളാര്‍ കമീഷനുമുന്നില്‍ താന്‍ ഹാജരാക്കാമെന്നേറ്റ സീഡി മാറ്റിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫും തമ്പാനൂര്‍ രവിയും സരിതയും പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയും ചേര്‍ന്നാണെന്ന് ബിജു രാധാകൃഷ്ണന്‍. തങ്ങള്‍ കോയമ്പത്തൂരിലത്തെുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ പാലക്കാട്ടെ പൊലീസിനെ വിട്ടാണ് സീഡി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമീഷനും മാധ്യമങ്ങള്‍ക്കുമായി നല്‍കിയ തുറന്ന കത്തിലാണ് ബിജു രാധാകൃഷ്ണന്‍െറ വെളിപ്പെടുത്തല്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കത്ത് പുറത്തുവിട്ടത്.
മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായ ശ്രീകുമാര്‍, ആര്‍.കെ. ബാലകൃഷ്ണന്‍ എന്നിവരുടെ പേരും കത്തിലുണ്ട്. മുഖ്യമന്ത്രിയും സരിതയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് തന്‍െറ കൈവശമുണ്ടെന്ന് പറഞ്ഞത്. ശാരീരിക ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മൂന്നു സ്ഥലങ്ങളിലായി സീഡിയുടെ മൂന്നു കോപ്പികളാണുള്ളത്. ഏറ്റവുമെളുപ്പം എടുക്കാവുന്ന കോപ്പി കോയമ്പത്തൂരിലായതിനാലാണ് അവിടേക്കുപോയത്. പക്ഷേ, കമീഷനില്‍നിന്നുതന്നെയുള്ള (കമീഷന്‍ സ്റ്റാഫല്ല) സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരന്‍ ഈ വിവരം പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണനെ അറിയിച്ചു. ഡിവൈ.എസ്.പി ഉടന്‍ സരിതയെ വിളിച്ച് കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കി. കോയമ്പത്തൂരില്‍ താന്‍ പോകുന്ന സ്ഥലങ്ങള്‍ സരിതക്ക് അറിയാം. അങ്ങനെ ഞാനവിടെ എത്തുന്നതിനുമുമ്പേ പാലക്കാട്ടെ പൊലീസിനെ വിട്ട് തെളിവുമാറ്റാന്‍ കഴിഞ്ഞു. സംശയമുണ്ടെങ്കില്‍ സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരന്‍, ഡിവൈ.എസ്.പി, മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫംഗങ്ങള്‍, തമ്പാനൂര്‍ രവി എന്നിവരുടെ ഫോണ്‍വിളിയുടെ വിവരങ്ങള്‍ പരിശോധിക്കണം. തനിക്ക് ജീവനുണ്ടെങ്കില്‍ സീഡി മാര്‍ച്ച് 15നു മുമ്പ് ഹാജരാക്കുമെന്നും കത്തില്‍ അവകാശപ്പെട്ടു. ബട്ടണ്‍ കാമറയോ പെന്‍കാമറയോ ഉപയോഗിച്ച് സരിതതന്നെ ഷൂട്ടുചെയ്ത ദൃശ്യത്തില്‍ മന്ത്രിമാരുടെ ശാരീരിക ഇടപെടലുകള്‍ വ്യക്തമാകുമെന്നും കത്തിലുണ്ട്.

കമീഷനില്‍ രഹസ്യവിചാരണ വേണമെന്നത് സരിതയുടെ കൂര്‍മ ബുദ്ധിയാണ്. ഉമ്മന്‍ ചാണ്ടി, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി എന്നിവരെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്തത്. കൃത്യമായി ക്രോസ് വിസ്താരം നടന്നിരുന്നെങ്കില്‍ പിറ്റേന്ന് മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നേനെ. സരിത ആവശ്യപ്പെട്ട പണം നല്‍കിയതിനാലാണ് അനില്‍കുമാറും വേണുഗോപാലും സാമ്പത്തിക ആരോപണത്തില്‍നിന്ന് രക്ഷപ്പെട്ടത്. കൊടുത്ത പണത്തിന് തെളിവുണ്ടോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. രശീതി വാങ്ങിയിട്ടല്ല ആരും കൈക്കൂലി വാങ്ങിവെക്കുന്നത്. 100തവണ മുഖ്യമന്ത്രിയും മന്ത്രിമാരും സരിതയെ വിളിച്ചിട്ടുണ്ടെങ്കില്‍ അത് കല്യാണാലോചനക്കായിരിക്കില്ളെന്നും ബിജു കത്തില്‍ പരിഹസിച്ചു. ഇത് തന്‍െറ അവസാനത്തെ കത്തായിരിക്കുമെന്നും ആരെങ്കിലും കൊല്ലുമെന്ന് ഉറപ്പുണ്ടെന്നും 14 പേജുള്ള കത്തില്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് മൂന്നരകോടി നല്‍കിയെന്ന സരിതയുടെ ആരോപണം ശരിയാണെന്നും തൃശൂര്‍ രാമനിലയത്തിലും പുതുപ്പള്ളിയിലുമായി രണ്ടുതവണയാണ് പണം കൈമാറിയതെന്നും ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 
 
 
 
 
 
 
 
 
 
 
 
 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.