തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ ഇരട്ടനീതി സഭയില്‍ ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് കെ.എം. മാണിയുടെ ഷേക്ഹാന്‍ഡും നന്ദിയും. മാണിയുടെ അപ്രതീക്ഷിത നടപടി ഭരണപക്ഷത്ത് അമ്പരപ്പ് സൃഷ്ടിച്ചു.
ബഹളത്തില്‍ സഭ പരിയുന്നെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ച ഉടന്‍ മാണി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് സഭാതലത്തില്‍ പ്രതിഷേധത്തിലായിരുന്ന പ്രതിപക്ഷാംഗങ്ങളുടെ അടുത്തേക്ക് ചിരിച്ചുകൊണ്ട് ചെല്ലുകയായിരുന്നു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷത്തെ വി.എസ്. സുനില്‍കുമാറിനും മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കും അദ്ദേഹം കൈകൊടുത്തു. ‘മാണി സാറിന്‍െറ കാര്യത്തിലെ ഇരട്ടനീതി ഞങ്ങള്‍ ചൂണ്ടിക്കാട്ടിയല്ളോ’ എന്നായി പ്രതിപക്ഷാംഗങ്ങള്‍. ‘നിങ്ങളെങ്കിലും ഇത് ചൂണ്ടിക്കാട്ടിയല്ളോ? താങ്ക്യു’- എന്ന മാണിയുടെ പ്രതികരണം പ്രതിപക്ഷത്ത് കൂട്ടച്ചിരിക്കും ഭരണപക്ഷത്ത് അമ്പരപ്പിനും കാരണ
മായി.
മാണി തന്നെ കെട്ടിപ്പിടിച്ച് നന്ദിയുണ്ടെന്ന് പറയുകയും നിങ്ങളെങ്കിലും ഇത് പറഞ്ഞല്ളോ എന്ന് പ്രതികരിക്കുകയും തുടര്‍ന്ന് പ്രതിപക്ഷനേതാവിനെ അദ്ദേഹം കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തെന്നും സുനില്‍കുമാര്‍ പറഞ്ഞു. മാണിയുടെ നടപടികള്‍ പ്രതിപക്ഷ എം.എല്‍.എമാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.