തമ്പാനൂര്‍ രവി സോളാര്‍ കമ്മീഷനില്‍ ഹാജരായില്ല

തിരുവനന്തപുരം: സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി ഹാജരായില്ല. ഈ മാസം 20തിന് ഹാജരാവാമെന്ന് രവി കമ്മീഷനെ അറിയിച്ചതായാണ് വിവരം. എന്നാല്‍, സി-ഡാക് എം.ഡി വി.കെ ഭദ്രന്‍ മൊഴി നല്‍കാനത്തെി. സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ക്കുമേല്‍ ഡാറ്റ ഓവര്‍റൈറ്റ് ആയിപ്പോയാല്‍  ആ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ളെന്നും എന്നാല്‍, അവ മന:പൂര്‍വം ഡിലീറ്റ് ചെയ്തതാണെങ്കില്‍ വീണ്ടെടുക്കാനാവുമെന്നും ഭദ്രന്‍ അറിയിച്ചു. ഈ ദൃശ്യങ്ങള്‍ എഫ്.ഡി.ഐ സംവിധാനം ഉപയോഗിച്ച് അറിയാനാവും. എന്നാല്‍, അത് പബ്ളിക് ഡൊമൈനില്‍ ലഭ്യമാവില്ളെന്നും അദ്ദേഹം മൊഴി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.