തിരുവനന്തപുരം: റേഷന്‍ മൊത്തവ്യാപാര ഡിപ്പോകള്‍ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാനാകില്ളെന്ന് വിജിലന്‍സ്. മന്ത്രിക്കെതിരെ തെളിവില്ളെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ഡിവൈ.എസ്.പി നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിനിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ തള്ളി. പരാതിക്കാരന്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാനാകില്ളെന്ന നിയമോപദേശമാണ് ശങ്കര്‍ റെഡ്ഡിക്ക് ലഭിച്ചത്. കേസില്‍ നേരത്തേ ജാമ്യമെടുത്ത അടൂര്‍ പ്രകാശിന് ഇനി വിചാരണ നേരിടേണ്ടിവരും.
2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ ഭക്ഷ്യമന്ത്രിയായിരിക്കെയാണ് അടൂര്‍ പ്രകാശ് കൈക്കൂലി വാങ്ങിയെന്ന പരാതി ഉയര്‍ന്നത്. റേഷന്‍ മൊത്ത വ്യാപാര ഡിപ്പോകള്‍ അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നതായും ആക്ഷേപം ഉയര്‍ന്നു. ഇത് ചൂണ്ടിക്കാട്ടി പി.സി. സചിത്രന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയതോടെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ ഡിപ്പോ അനുവദിക്കാന്‍ കെ.പി.സി.സി സെക്രട്ടറിയായിരുന്ന എന്‍.കെ. അബ്ദുറഹ്മാനില്‍നിന്ന് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും 25 ലക്ഷം കൈക്കൂലി ചോദിച്ചെന്നായിരുന്നു പരാതി. പിന്നീട്, അര്‍ഹതയില്ലാത്തയാള്‍ക്ക് ഡിപ്പോ അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ അഴിമതി നിരോധ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.